വാഗമണ്‍ കുരിശുമല ദുഃഖവെള്ളി ആചരണം; ഒരുക്കങ്ങൾ പൂർത്തിയായി
വാഗമണ്‍ കുരിശുമലയില്‍ ദുഃഖവെള്ളി ആചരണം; ഒരുക്കങ്ങൾ പൂർത്തിയായി.
വാഗമണ്‍ കുരിശുമലയില്‍ 29ന് ദുഃഖവെള്ളി ആചരണവും ഏപ്രില്‍ 7ന് പുതുഞായര്‍ തിരുനാളും നടക്കും.
29ന് ദുഃഖവെള്ളി ദിനത്തില്‍ 1200 കിലോ അരിയുടെ നേര്‍ച്ചക്കഞ്ഞി വിതരണം ചെയ്യും.
വാഗമണ്‍ കുരിശുമലമുകളില്‍ രാവിലെ 6.30 മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണം ആരംഭിക്കും. ദുഃഖവെള്ളി തിരുകര്‍മങ്ങള്‍ 7.30ന് മലയടിവാരത്തെ പള്ളിയില്‍ ആരംഭിക്കും.
തുടര്‍ന്ന് 9ന് ആഘോഷമായ കുരിശിന്റെ വഴി. പാലാ രൂപതാ വികാരി ജനറല്‍ ഫാദർ സെബാസ്റ്റ്യന്‍ വേത്താനത്ത് നേത്യത്വം നല്‍കും.
മലമുകളിലെ ദേവാലയത്തില്‍ പീഡാനുഭവ സന്ദേശവും സമാപന ശ്രുശ്രൂഷയും നടക്കും.
നിലവിലുള്ള പാര്‍ക്കിങ് ഗ്രൗണ്ടിന് പുറമെ 5 സ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
തിരക്ക് ഒഴിവാക്കാന്‍ വാഹനങ്ങള്‍ കുരിശുമല – കൂപ്പ് കോലാഹലമേട് വഴി തിരിച്ചുവിടും.
ദുഃഖവെള്ളി ദിനത്തില്‍ രാവിലെ ആറുമുതല്‍ വഴിക്കടവ്- കുരിശുമല റോഡില്‍ വലിയ വാഹനങ്ങള്‍ കടത്തിവിടില്ല.
ബസുകളില്‍ എത്തുന്ന തീര്‍ഥാടകര്‍ വഴിക്കടവില്‍നിന്ന് കാല്‍നടയായോ ചെറുവാഹനങ്ങളിലോ എത്തണം. വാഗമണ്‍ പൊലീസിന്റെയും വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, വാഗമണ്‍ സെന്റ് ആന്റണീസ് പള്ളി, വെള്ളികുളം സെന്റ് ആന്റണീസ് പള്ളി എന്നിവിടങ്ങളിലെ സന്നദ്ധ സംഘടനാപ്രവര്‍ത്തകരുടെയും സേവനം ലഭ്യമാക്കും.
കട്ടപ്പന, ഈരാറ്റുപേട്ട, പാലാ, മൂലമറ്റം ഡിപ്പോകളില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് ഈ ദിവസങ്ങളില്‍ നടത്തും.