ജനങ്ങൾ കോൺഗ്രസിനൊപ്പം : ചാണ്ടി ഉമ്മൻ


കോതമംഗലം : ഭാരതത്തിലെ ജനങ്ങൾ കോൺഗ്രെസ്സിനൊപ്പമാണെന്ന് ബിജെപിക്ക് ബോധ്യപ്പെട്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സാമ്പത്തിക അകൗണ്ടുകൾ അടക്കം മരവിപ്പിച്ചത് കോൺഗ്രസിനെ ഭയപ്പെട്ടു തുടങ്ങിയതിന് തെളിവാണ്.
യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കോതമംഗലം കല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കോതമംഗലം നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ എതിർക്കാൻ ജനങ്ങൾക്ക് വിശ്വാസം ഇപ്പോഴും കോൺഗ്രസിനെ തന്നെയാണ്. ഈ തെരഞ്ഞെടുപ്പിൽ 300സീറ്റുകൾ നേടി ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തുടർന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യമാക്കോസിന്റെ നേതൃത്വത്തിൽ റോഡ് ഷോയും അതിന് ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും നടന്നു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു.
ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ടി.യു കുരുവിള, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, വി.ജെ പൗലോസ്, എസ് അശോകൻ, എ.ജി ജോർജ്ജ്, കെ.പി ബാബു, പി.പി ഉതുപ്പാൻ, എം.എസ് എൽദോസ്, എബി എബ്രഹാം, ഷെമീർ പനക്കൽ, ബാബു ഏലിയാസ്, അബു മൊയ്‌തീൻ, എ.ടി പൗലോസ്, ജോമി തെക്കേക്കര, ഇ.എം മൈക്കിൾ, പി.കെ മൊയ്തു, മാത്യു ജോസഫ്, സുരേഷ് ബാബു, ഇബ്രാഹിം കവലയിൽ, ഹസൈനാർ എന്നിവർ സംസാരിച്ചു.