തിരിച്ചറിവ്; വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു


പോക്‌സോ കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോററ്റി, ദേവികുളം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പോക്‌സോ നിയമങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍, നിയമവശങ്ങള്‍, ചൂഷണത്തില്‍ നിന്നും മുക്തരാകാന്‍ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട വിവിധ കാര്യങ്ങള്‍ തുടങ്ങിയവയൊക്കെ ബോധവല്‍ക്കരണ പരിപാടിയിലൂടെ അവതരിപ്പിക്കപ്പെട്ടു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരിച്ചറിവ് എന്ന പേരിലായിരുന്നു പരിപാടി നടന്നത്. പോക്‌സോ നിയമവുമായി ബന്ധപ്പെട്ട് കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ സംബന്ധിച്ചുള്ള ബോധവല്‍ക്കരണമാണ് തിരിച്ചറിവിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്. ചൂഷണങ്ങള്‍ സംബന്ധിച്ച് കുട്ടികളെ കൂടുതല്‍ ബോധവാന്‍മാരാക്കുന്നതിലൂടെ കുട്ടികള്‍ക്കുമേല്‍ ഉണ്ടാകുന്ന ചൂഷണങ്ങളുടെ തോത് കുറക്കാനാകുമെന്നാണ് വിലയിരുത്തല്‍. സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോററ്റി ജില്ലാ സെക്രട്ടറിയുമായ സിറാജുദ്ദീന്‍ പി എ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് ഉഷാ കുമാരി എം എം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അറിവ് എന്ന പരിപാടിയുടെ തുടര്‍ച്ചയായിട്ടാണ് തിരിച്ചറിവ് എന്ന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. അഡ്വ. രേഷ്മാ രാജു വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നയിച്ചു. ഡി സി പി ഒ ഗീത, അഡ്വ. പ്രവീണ്‍, സ്റ്റാഫ് സെക്രട്ടറി ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
ചിത്രം: അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ നടന്ന തിരിച്ചറിവ് ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോററ്റി ജില്ലാ സെക്രട്ടറിയുമായ സിറാജുദ്ദീന്‍ പി എ നിര്‍വ്വഹിക്കുന്നു