പ്രധാന വാര്‍ത്തകള്‍
നടുവൊടിഞ്ഞ് ജനം; ഇന്ധന വില ഇന്നും കൂട്ടി; ഈ മാസം 17 തവണ.
ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും കൂട്ടി.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 100 രൂപ 79 പൈസയും, ഡീസല്‍ ലിറ്ററിന് 95 രൂപ 74 പൈസയുമായി. കൊച്ചിയില്‍ പെട്രോൾ വില 99 രൂപ 03 പൈസയിലെത്തി. ഡീസല്‍ വില 94 രൂപ 08 പൈസയാണ്.
ഈ മാസം ഇതുവരെ 17 തവണയാണ് വിലകൂട്ടിയത്.