നാട്ടുവാര്‍ത്തകള്‍
മൊബൈല്‍ ചലഞ്ചിന് തുടക്കമായി
പാമ്പനാര്‍: ഗവ.ഹൈസ്‌കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും എസ്.പി.സി. യൂണിറ്റിന്റെയും നേതൃത്വത്തില്‍ മൊബൈല്‍ ചലഞ്ചിന്റെ ഉദ്ഘാടനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. വാഴൂര്‍ സോമന്‍ എം.എല്‍.എ ഫോണും ടിവിയും കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കൈമാറി. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ.ബി.സിജുമോന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.രമേഷ്, ഗ്രാമ പഞ്ചായത്ത് അംഗം സബീന മുഹമ്മദ്, ബാലകൃഷ്ണന്‍, ബിനു സാബു, സ്റ്റാഫ് സെക്രട്ടറി മഞ്ചുമോള്‍, ഡി.സെല്‍വം എന്നിവര്‍ പങ്കെടുത്തു