ഷാജിയുടെ മരണത്തിൽ എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: വി ഡി സതീശൻ


കേരള സർവകലാശാല കലോത്സവത്തിലെ വിധികര്‍ത്താവ് പിഎൻ ഷാജിയുടെ ഷാജിയുടെ മരണത്തിൽ എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർവകലാശാല കലോത്സവത്തിൽ എസ്എഫ്ഐ ആക്രമണം അഴിച്ചുവിട്ടു. എസ്എഫ്ഐക്കാരുടെ ക്രൂരത വീണ്ടും ഒരാളുടെ മരണത്തിന് കാരണമായെന്ന് അദ്ദേഹം വിമര്‍ശിച്ചു.
വിധികർത്താക്കളെ എസ്എഫ്ഐക്കാര്‍ മുറിയിൽ കൊണ്ടുപോയി മര്‍ധിച്ചു. സിദ്ധാർത്ഥിന്റെ മരണം എസ്എഫ്ഐക്കാരുടെ കണ്ണ് തുറപ്പിച്ചിട്ടില്ല. സംസ്ഥാനത്ത് രക്ഷകർത്താക്കളുടെ ഭീതി വർധിച്ചിരിക്കുകയാണ്. പലർക്കും കുട്ടികളെ കോളജിൽ അയക്കാൻ പേടിയാണ്. എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. എൻഡിഎയുടെ കേരളത്തിലെ നോൺ പ്ലേയിങ് ക്യാപ്റ്റനാണ് പിണറായി വിജയൻ.
ഇപി ജയരാജന്റെ കുടുംബത്തിന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇപി ജയരാജൻ എൻഡിഎയുടെ ക്യാപ്റ്റനെ പോലെയാണ് പെരുമാറുന്നത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. ബിജെപി കേരളത്തിലെ കോൺഗ്രസിനെ ചൊറിയാൻ വരണ്ട.
കോൺഗ്രസിൽ നിന്നുള്ള ആളുകളെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് സിപിഐഎം അജണ്ട. നരേന്ദ്രമോദി ചെയ്തതിനേക്കാൾ വലിയ അൽപ്പത്തരമാണ് കെ റൈസിൽ ഇൽ പിണറായി വിജയൻ ചെയ്യുന്നത്. പത്ത് കിലോ സാധാരണ രീതിയിൽ കൊടുക്കേണ്ടതിന് പകരം നിലവിൽ ഉണ്ടായിരുന്ന ആനുകൂല്യം പരിമിതപ്പെടുത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു.