Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
‘അശ്ലീല ഉള്ളടക്കം’; യെസ്മ അടക്കം 18 ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞു


യെസ്മ അടക്കം 18 ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞ് കേന്ദ്രം. അശ്ലീല ഉള്ളടക്കം പ്രക്ഷേപണം ചെയ്തതാണ് കാരണം. ഐടി നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമം എന്നിവ അടിസ്ഥാനമാക്കി നടപടി. ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ 19 വെബ്‌സൈറ്റുകളും 10 ആപ്പുകളും 57 സോഷ്യൽ മീഡിയ ഹാൻഡിലുകളും തടഞ്ഞിട്ടുണ്ട്.
Dreams Films, Voovi, Yessma, Uncut Adda, Tri Flicks, X Prime, Neon X VIP, Besharams, Hunters, Rabbit, Xtramood, Nuefliks, MoodX, Mojflix, Hot Shots , IP, Fugi, Chikooflix, Prime Play എന്നീ പ്ലാറ്റ്ഫോമുകൾക്കെതിരെയാണ് നടപടി.