Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

19 ജൂൺ 2021 ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ



📘സി.ബി.എസ്.ഇ. 12-ാം ക്ലാസ് ഫലം: അറിയേണ്ട വിവരങ്ങള്‍
▪️ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ.) 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പരീക്ഷാഫലം എങ്ങനെ തയ്യാറാക്കുമെന്ന കാര്യത്തിലുള്ള ബോർഡിന്റെ നിർദേശങ്ങൾ https://www.cbse.gov.inൽ പ്രസിദ്ധീകരിച്ചു. 12-ലെ തിയറി മാർക്ക്, പ്രാക്ടിക്കൽ മാർക്ക് എന്നിവ എങ്ങനെ നിർണയിക്കും, അന്തിമഫലത്തിൽ 10, 11 ക്ലാസുകളിലെ മാർക്ക് എന്തുകൊണ്ടു പരിഗണിക്കും എന്നിവയെല്ലാം രേഖയിൽ വിശദീകരിക്കുന്നു. 11, 12 ക്ലാസുകളിലെ മാർക്കുകൾക്ക് ബാധകമാക്കുന്ന മോഡറേഷൻ രീതിയും ഉദാഹരണസഹിതം രേഖയിൽ വ്യക്തമാക്കുന്നു.

📘 ഫസ്റ്റ് ബെൽ ട്രയൽ സംപ്രേക്ഷണം കഴിഞ്ഞു പുതിയ ക്ലാസ്സുകൾ തിങ്കളാഴ്ച മുതൽ
▪️ കൈറ്റ്‌ വിക്ടേഴ്സ് ചാനലിൽ ഫസ്റ്റ് ബൽ ക്ലാസ്സുകളുടെ ട്രയൽ സംരക്ഷണം വെള്ളിയാഴ്ച അവസാനിച്ചു പ്രീപ്രൈമറി മുതൽ 10 വരെ ക്ലാസ്സുകാർക്ക് മൂന്ന് ആഴ്ചയും പ്ലസ്ടു വിഭാഗത്തിന് രണ്ടാഴ്ചയും ആണ് ട്രയൽ സംപ്രേഷണം നടത്തിയത്. പ്രീ പ്രൈമറി വിഭാഗം മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പുതിയ ക്ലാസുകൾ ആയിരിക്കും തിങ്കളാഴ്ച മുതൽ സംപ്രേഷണം ചെയ്യുക ക്ലാസ്സുകളും സമയക്രമവും www.firstbell.kite.kerala.gov.in ൽ ലഭിക്കും.

📘 ഇന്ത്യന് സ്റ്റാറ്റിസ്റ്റിക്കല് ഇന്സ്റ്റിറ്റ്യൂട്ട് പ്രവേശനം; ജൂണ് 20 വരെ അപേക്ഷിക്കാം
▪️ സ്റ്റാറ്റിസ്റ്റിക്സിലും അനുബന്ധ വിഷയങ്ങളിലും ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾക്ക് അവസരമൊരുക്കുന്ന ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.) പ്രവേശനത്തിന് ജൂൺ 20-വരെ അപേക്ഷിക്കാം. കൊൽക്കത്ത (ആസ്ഥാനം) ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ചെന്നൈ, തേസ്പുർ എന്നീ സെന്ററുകളിലാണ് പ്രവേശനം. അപേക്ഷ https://www.isiadmission.netവഴി ജൂൺ 20-വരെ നൽകാം. വിവരങ്ങൾക്ക്: https://www.isical.ac.in

📘 ആരോഗ്യ സർവകലാശാല പരീക്ഷകൾ ജൂൺ 21 മുതൽ
▪️ ആരോഗ്യ സർവകലാശാല പരീക്ഷകൾ ജൂൺ 21ന് ആരംഭിക്കും പരീക്ഷകളുടെ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികളും ആന്റിജൻ പരിശോധന നടത്തണം പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നവരെ മറ്റൊരു ഹാളിൽ ഇരുത്തും.


🔸 കരിയർ അവസരങ്ങൾ🔸

📘സതേണ് റെയില്വേയില് 3378 ഒഴിവുകള്‍
▪️ സതേൺ റെയിൽവേ 3378 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 1349 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം ഡിവിഷനിൽ 683ഉം പാലക്കാട് ഡിവിഷനിൽ 666ഉം ഒഴിവുകളുണ്ട്. മറ്റ് ഒഴിവുക‌ൾ തമിഴ്‌നാട് ഡിവിഷനിലാണ്. അവസാന തീയതി: ജൂണ്‍ 30. http://www.sr.indianrailways.gov.in എന്ന വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

📘 നാഷണൽ ബുക്ക് ട്രസ്റ്റിൽ അവസരം
▪️ കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ബുക്ക് ട്രസ്റ്റിൽ ഐടി പ്രോഗ്രാമർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദ ബിരുദാനന്തര യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 45 വയസ്സിൽ കൂടുവാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും www.nbtindia.gov.in സന്ദർശിക്കുക അവസാന തീയതി ജൂൺ 30.

📘 സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് അവസരം
▪️ സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു ഓഫീസർ, എൻജിനീയർ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും https://cciltd.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക അവസാന തീയതി ജൂൺ 30.

📘 കേരള സപ്ലൈകോയിൽ ഒഴിവുകൾ
▪️ കേരള സ്റ്റേറ്റ് സപ്ലൈകോയിൽ പി എച്ച് പി പ്രോഗ്രാമർ, ജാവ പ്രോഗ്രാമർ, എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓഫ്ലൈനായി വേണം അപേക്ഷിക്കാൻ അവസാന തീയതി ജൂൺ 21. കൂടുതൽ വിവരങ്ങൾക്ക് www.supplycokerala.com സന്ദർശിക്കുക

📘 ശ്രീചിത്രയിൽ ടെക്നിക്കൽ അസിസ്റ്റന്റ്
▪️ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ രണ്ടുവർഷത്തെ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയിരിക്കണം. എഴുത്തുപരീക്ഷയും ഉണ്ടായിരിക്കും. www.sctimst.ac.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 23









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!