Idukki വാര്‍ത്തകള്‍
കട്ടപ്പന ഗവ. കോളേജിലെ പൂർവ്വ വിദ്യാർഥി കുടുംബ സംഗമം നടത്തി


ഗവൺമെൻറ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബ സംഗമം നടത്തി. കട്ടപ്പന ഗവൺമെൻറ് കോളേജ് ആരംഭിച്ച 1977 – 78 , 1978 – 79 ബാച്ചിലെ പൂർവ്വ വിദ്യാർഥികളുടെ സംഘടനയായ മുന്നോടിയുടെ കുടുംബ സംഗമമാണ് നടന്നത് ഗവ കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന സംഗമം പ്രിൻസിപ്പാൾ പ്രൊ. ഡോ. വി.കണ്ണൻ ഉദ്ഘാടനം ചെയ്തു. മുന്നോടി പ്രസിഡൻ്റ് കെ.ജെ മാത്യൂ അധ്യക്ഷനായി. സെക്രട്ടറി കെ.വി. വിശ്വനാഥൻ റിപ്പോർട്ടും, ട്രഷറർ ലാക്കാ ജോസഫ് കണക്കും അവതരിപ്പിച്ചു. തോമസ് രാജൻ, എം.എൽ. ജോസഫ്, വി.ടി തോമസ്, എൻ.കെ. രാജൻ, മോളി തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. മുന്നോടിയുടെ കുടുംബ സംഗമം
എല്ലാ വർഷവും മെയ് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് നടക്കുന്നത്. പൂർവ്വ അധ്യാപകരും. നിലവിലുള്ള അധ്യാപകരും സംഗമത്തിൽ പങ്കെടുപ്പിക്കുന്നുണ്ട്.