ലഹരിക്കെതിരെ ഇടുക്കി ജില്ലാ പോലീസ് നടത്തി വരുന്ന ക്യാമ്പസ് ബീറ്റ്സ് പദ്ധതിയോടാനുബന്ധിച്ചുള്ള മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടൂ..


ലഹരിക്കെതിരെ ഇടുക്കി ജില്ലാ പോലീസ് നടത്തി വരുന്ന ക്യാമ്പസ് ബീറ്റ്സ് പദ്ധതിയോടാനുബന്ധിച്ചുള്ള മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടൂ..
ഹയർ സെക്കന്ററി കുട്ടികൾക്കായി ലഹരിക്കെതിരെ ഫലപ്രദമായ സന്ദേശങ്ങൾ നൽകുന്ന ഡിജിറ്റൽ
പോസ്റ്റർ രചനാ മത്സരവും
===========================================
കോളേജ് വിദ്യാർത്ഥികൾക്കായി ലഹരിക്കെതിരെ ബോധവത്കരണം നൽകുന്ന ഹ്രസ്വ വീഡിയോ മത്സരവും നടത്തുന്നു.
ഇടുക്കി ജില്ലയിലെ ഹയർ സെക്കന്ററി സ്കൂൾ /കോളേജുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുന്നവർ നിങ്ങളുടെ സൃഷ്ടികൾ 25.05.2025 തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി ജില്ലാ പോലീസ് മീഡിയ സെല്ലിന്റെ 9497913192 എന്ന നമ്പരിലേക്ക് അയച്ചു നൽകേണ്ടതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ പേര്, വിലാസം, സ്കൂളിന്റെ പേര്, ഫോൺ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.(വീഡിയോ അയക്കുന്നവർ രണ്ടു മിനുട്ടിൽ കുറയാത്തതും 5 മിനുട്ടിൽ കവിയാത്തതുമായ വീഡിയോ ആണ് അയക്കേണ്ടത്.)
വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതും, മികച്ച ഡിജിറ്റൽ പോസ്റ്റർ, വീഡിയോ എന്നിവ ഇടുക്കി ജില്ലാ പോലീസിന്റെ ഫേസ്ബുക് പേജിൽ പബ്ലിഷ് ചെയ്യുന്നതുമായിരിക്കും