previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കും, തമിഴ്‌നാട്ടില്‍ നടപ്പിലാക്കരുത്: വിജയ്



പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്ന് വിജയ് വിമര്‍ശിച്ചു. തമിഴ്‌നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്ന സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പാക്കപ്പെടരുതെന്നും വിജയ് ആഞ്ഞടിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിമര്‍ശിച്ചു. ഇത്രയും കാലം സി എ എ ഫ്രീസറില്‍ വച്ചതായിരുന്നു. തെരഞ്ഞെടുപ്പ് ലാഭം മാത്രം മുന്നില്‍ കണ്ടാണ് ഇത് പുറത്തെടുത്തത്. മുങ്ങുന്ന കപ്പലിനെ താങ്ങി നിര്‍ത്താനുള്ള ശ്രമമായേ ഇതിനെ കാണാനാകൂ. മതവികാരം ഉണര്‍ത്തി തെരഞ്ഞെടുപ്പില്‍ ലാഭം കൊയ്യാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും എം കെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

അതിനിടെ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. നിയമ ഭേദഗതിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമം കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!