Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു; ഉത്തരവ് ഉടൻ പുറത്തിറങ്ങും


കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു. കലോത്സവം നിർത്തിവയ്ക്കാൻ സർവകലാശാല യൂണിയൻ ചെയർമാനോടും സംഘാടകസമിതിയോടും രജിസ്ട്രാർ ആവശ്യപ്പെട്ടു. നിരന്തരം ഉണ്ടായ സംഘർഷങ്ങളും, മത്സരാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും കാരണമാണ് കലോത്സവം നിർത്തിവയ്ക്കുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു.
ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇതുവരെയുണ്ടായ പ്രശ്നങ്ങളും പരാതികളും പരിഹരിച്ചതിനുശേഷം മാത്രമേ ഇനി കലോത്സവം അനുവദിക്കുകയുള്ളൂ എന്നും രജിസ്ട്രാർ. പ്രധാന വേദിയിൽ മത്സരാർത്ഥികൾ പ്രതിഷേധിക്കുകയാണ്. നിർത്തിവെച്ച മാർഗംകളി ഉൾപ്പെടെ നടത്താത്തതിലാണ് പ്രതിഷേധം. അപ്പീൽ നൽകിയ വിദ്യാർത്ഥികളും പ്രതിഷേധിക്കുന്നുണ്ട്.
ഇനി മത്സരങ്ങളും ഫലപ്രഖ്യാപനവും പാടില്ല എന്നതാണ് നിർദ്ദേശം. വിദ്യാർഥികളുടെയും സർവകലാശാലയുടെയും സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം എന്ന് വിസി പറയുന്നു.