എം എം തോമസ് കൽത്തൊട്ടിയുടെ നാലാമത് നോവൽ ക്ലാവ്ദിയ കൽത്തൊട്ടി മിൽമ ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം നടത്തി
കാഞ്ചിയാർ ഗ്രാമപഞ്ചായത് പതിനാലാം വാർഡ് മെമ്പർ ജോമോൻ തെക്കേൽ ആദ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആൽബിൻ മണ്ണഞ്ചേരിൽ സ്വാഗതം ആശംസിച്ചു.
പ്രസ്തുത യോഗത്തിന്റെ ഉത്‌ഘാടനം ജോർജ് ജോസഫ് പടവൻ നിർവഹിച്ചു.
ലബ്ബക്കട ജെ പി എം കോളേജ് മാനേജർ ഫാദർ എബ്രഹാം പാനികുളങ്ങരക്കു നോവലിന്റെ ആദ്യ പ്രതി നൽകികൊണ്ട് കൽത്തൊട്ടി ഹോളി ഫാമിലി പള്ളി വികാരി ഫാദർ ജിനോ വാഴയിൽ പുസ്തക പ്രകാശനം നടത്തി.
വിനേഷ് കടുപ്പിൽ, അഡ്വ.തോമസ് കാവുങ്കൽ, സിസ്റ്റർ എൽസി ടോം (എ എം യു പി എസ് കൽത്തൊട്ടി), ഫാദർ ജോസ് ചക്കാലയിൽ,സിസ്റ്റർ എൽസീന, ജോർജ്കുട്ടി ജിയോ ബുക്ക്സ് , സിബി പുത്തേട്ട്, ഷെൽജി പുല്ലാട്ട്, ജോസ്‌മോൻ വടക്കേടത് ,സണ്ണിവെങ്ങാലൂർ, അലൻ എസ് പുലിക്കുന്നേൽ, റിജോ കുഴിപ്പള്ളിൽ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഗ്രന്ഥകർത്താവ് എം എം തോമസ് കൽത്തൊട്ടി മറുപടിയും നന്ദിയും രേഖപ്പെടുത്തി.
കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ അവതാരിക എഴുതുകയും, ഫാദർ ജോസഫ് പുത്തെൻപുരക്കൽ കപ്പൂച്ചിൻ ആശംസയും നൽകിയിരിക്കുന്ന ക്ലാവ്ദിയ ചരിത്ര നോവൽ പ്രമുഖ പുസ്തക പ്രസാധകരായ സോഫിയ ബുക്ക്സ് ഇന്ത്യയിലും വിദേശങ്ങളിലും വിതരണം നിർവഹിക്കുന്നു.