Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
പീഡാനുഭവ സ്മരണ പുതുക്കി വാഗമൺ കുരിശുമല കയറ്റം
![](/wp-content/uploads/2024/03/IMG-20240308-WA0154.jpg)
![](/wp-content/uploads/2024/01/Banner-min-1.jpg)
വാഗമൺ കുരിശുമലയിൽ 50 നോമ്പിലെ നാലമത്തെ വെള്ളിയാഴ്ചയായ മാർച്ച് 8-ാം തിയതി കുരിശിന്റെ വഴിക്ക് പാലാ രൂപതയിലെ ഭരണങ്ങാനം , അയ്യമ്പാറ ഇടവകകൾ നേതൃത്വം നൽകി. അയ്യമ്പാറ ഇടവക വികാരി ഫാ. ഫിലിപ്പ് വട്ടമറ്റത്തിൽ കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകി. രാവിലെ 9 മണിക്ക് അരംഭിച്ച ആഘോഷമായ കുരിശിൻ്റെ വഴി 10:15 ന് സമാപിച്ചു. രാവിലെ 10:30 ന് മലമുകളിൽ ഭരണങ്ങാനം പള്ളി അസിസ്റ്റൻ്റ് വികാരി ഫാ. തോമസ് വാഴയിൽ, ഫാ. ജിബിൻ ആനിതോട്ടത്തിൽ MSFS എന്നിവർ വി. കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. വാഗമൺ പള്ളിവികാരി ഫാ. ആൻ്റണി വാഴയിൽ സന്നിഹിതനായിരുന്നു