തുന്നല്‍ തൊഴിലാളികള്‍ക്ക് അവസരം
തുന്നല്‍ തൊഴിലാളികള്‍ക്ക് അവസരം
ഇടുക്കി എകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് 2024-25 അധ്യായന വര്‍ഷത്തേക്ക് ആവശ്യമായ യൂണിഫോം ഷര്‍ട്ട്, പാന്റ് (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും), ഓവര്‍ക്കോട്ട് ( പെണ്‍കുട്ടികള്‍ക്ക്), ബ്ലേസര്‍ (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും) തുന്നി നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഒരോ ഇനത്തിലും ഒരെണ്ണം തുന്നുന്നതിനുളള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. മാര്‍ച്ച് 18 ന് വൈകുന്നേരം മൂന്ന് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നതും അന്നേ ദിവസം നാലിന് തുറന്ന് പരിശോധിക്കുന്നതുമാണ്. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് യൂണിഫോം തുന്നി നല്‍കുന്നതിനുളള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 291354