മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; കെ സുധാകരൻ രണ്ടാം പ്രതി, ഗൂഢാലോചന കുറ്റം ചുമത്തി


മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധകാരനെതിരെ കുറ്റപത്രം .കേസിൽ കെ സുധാകരൻ രണ്ടാം പ്രതി. ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. ക്രൈം ബ്രാഞ്ചാണ് കുറ്റപത്രം ചുമത്തിയത്.വഞ്ചന ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി.മൊൻസണിൽ നിന്നും 10 ലക്ഷം രൂപ വാങ്ങി.
ഡിവൈഎസ്‌പി ആർ റസ്തമാണ് കുറ്റപത്രം നൽകിയത്. വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കി. കെ സുധാകരൻ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയത്.
കോഴിക്കോട് സ്വദേശി എം.ടി ഷമീറാണ് പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കുകൂടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. മോൻസണിന്റെ കയ്യിൽ നിന്നും പത്ത് ലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്ന ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.