ഇന്ന് നടക്കുന്ന പാമ്പാടുംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനച്ചടങ്ങ് യു.ഡി.എഫ് ജനപ്രതിനിധികളും നേതാക്കന്മാരും ബഹിഷ്‌കരിക്കും
നെടുങ്കണ്ടം: ഇന്ന് നടക്കുന്ന പാമ്പാടുംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനച്ചടങ്ങ് യു.ഡി.എഫ് ജനപ്രതിനിധികളും നേതാക്കന്മാരും ബഹിഷ്‌കരിക്കും. പാമ്പാടുംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ പെടുത്തി ഒരുകോടി 40 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ഡീന്‍ കുര്യാക്കോസ് എം.പിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്ന് കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്റും പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ സി.എസ് യശോധരന്‍ പറഞ്ഞു. ഫണ്ട് അനുവദിപ്പിക്കുന്നതിനോ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കോ യാതൊരു പങ്കുമില്ലാത്ത എം.എം മണി എം.എല്‍.എയെക്കൊണ്ട് ഉദ്ഘാടനം നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ്. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയിലൂടെ നടത്തുന്ന പരിപാടികളില്‍ എം.പിയെ മനപ്പൂര്‍വ്വം ഒഴിവാക്കുകയാണെന്നും യശോധരന്‍ കുറ്റപ്പെടുത്തി.