നാട്ടുവാര്‍ത്തകള്‍
പെട്രോളിന് സെഞ്ചുറി, ജനം ക്ലീൻ ബോൾഡ്; ഏറ്റവും കൂടുതൽ പണം മുടക്കേണ്ടത് ഇടുക്കിക്കാർ


കേരളത്തിൽ പെട്രോളിന് ഏറ്റവും കൂടുതൽ പണം മുടക്കേണ്ടവരായി ഇടുക്കിക്കാർ മാറുമ്പോൾ മലയോര ജനത നടുക്കത്തിൽ. ജില്ലയിലെ മൂന്നു സ്ഥലങ്ങളിലാണ് ഇന്നലെ പെട്രോൾ വില 100 കടന്നത്. കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് പൂപ്പാറയിലാണ്– 100.09 രൂപ. ഡീസലും പിന്നാലെയുണ്ട്, 94.8 രൂപ. രാജകുമാരിയിലും ആനച്ചാലിലും പെട്രോൾ വില നൂറു കടന്നു.
100.04 രൂപയ്ക്കു രാജകുമാരിയിൽ ഒരു ലീറ്റർ പെട്രോൾ വിൽക്കുമ്പോൾ ആനച്ചാലിൽ കൃത്യം 100 രൂപയാണു പെട്രോളിന്റെ വില. ജില്ലയിലെ വിവിധ മേഖലകളിൽ ഇന്ധന വില കനത്ത തിരിച്ചടി സൃഷ്ടിക്കും. തോട്ടം മേഖലയിലെ പ്രവർത്തനങ്ങളെയും ഇന്ധനവില ബാധിക്കും. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം ജില്ലയിൽ പ്രതിസന്ധി രൂക്ഷമാക്കും. ബസ്, ഓട്ടോ, ടാക്സി മേഖലകളിൽ ജോലി ചെയ്യുന്നവരും ഇന്ധനവിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണ്.