ദർശന അന്താരാഷ്ട്ര ചലച്ചിത്രമേള


ദർശനയുടെ നാൽപ്പത്തഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള മാർച്ച് 8 വെള്ളിയാഴ്ച തുടങ്ങും. കട്ടപ്പന സന്തോഷ് തിയറ്ററിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം വെള്ളിയാഴ്ച 11 ന് നോവലിസ്റ്റും സംവിധായകനുമായ സുസ്മേഷ് ചന്ദ്രോത്ത് നിർവ്വഹിക്കും. തുടർന്ന് കഥാകൃത്ത് ടി പത്മനാഭൻ്റെ ജീവിതം പറയുന്ന നളിനകാന്തി പ്രദർശിപ്പിക്കും.വലൈസ പറവകൾ, നിഴലാഴം, തിങ്കളാഴ്ച നിശ്ചയം, ഒസ്കാർ എൻട്രിയയിരുന്ന തമിഴ് ചിത്രം കൂഴങ്ങൾ എന്നിവയടക്കം ഒൻപത് ചിത്രങ്ങൾ പ്രദർശിപ്പിക്കും. പ്രദർശനശേഷം മലയാള ചിത്രങ്ങളുടെ സംവിധായർ പങ്കെടുക്കുന്ന ഓപ്പൺ ഫോറവും നടക്കും. മേളയിൽ പങ്കെടുക്കുവാൻ 250 രൂപ. അടച്ച് ഫെസ്റ്റിവൽ പ്രതിനിധിയാകാം. വിദ്യാർത്ഥികൾക്ക് 100 രൂപ . പ്രതിനിധികളാകുവാൻ 9447917226 നമ്പരിൽ മെസേജ് ചെയ്താൽ മതി. 11 മണിക്കും 3 നും 6 നുമാണ് പ്രദർശനങ്ങൾ. ഞായറാഴ്ച സമാപിക്കും.