നാട്ടുവാര്‍ത്തകള്‍
മൊബൈൽ ടവറിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
രാജാക്കാട് ∙ കൊച്ചുമുല്ലക്കാനത്ത് ബിഎസ്എൻഎൽ മൊബൈൽ ടവറിന്റെ മുകളിൽ കുടുങ്ങിയ ജീവനക്കാരനെ അടിമാലി ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരിക്കുന്ന ടവറിൽ അറ്റകുറ്റപ്പണികൾക്കായി കയറിയ അടൂർ കൊടുമൺ, അജിത് ഭവനിൽ അജിത്ത് ആണ് അപകടത്തിൽ പെട്ടത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ടവറിൽ കയറി വലയും വടവും ഉപയോഗിച്ച് അജിത്തിനെ താഴെയിറക്കി.