കട്ടപ്പന നഗരസഭ
നരിയൻപാറ സ്കൂൾകവല പൊയ്യ്‌ക, തൂങ്കുഴി റോഡിൻ്റെ
ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോടിൽ കഞ്ഞി വച്ച് പ്രതിഷേധിച്ചു
കുടിയേറ്റ കാലത്തോളം പഴക്കമുള്ള
കട്ടപ്പന നഗര സഭയിലെ
നരിയൻപാറ – സ്കൂൾകവല -പൊയ്യ്‌ക താനിപ്പി തൂങ്കുഴി റോഡിൻ്റെ
5 കിലോമീറ്ററോളം ഭാഗത്തെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമതിയുടെ നേതൃത്വത്തിൽ താറുമാറായ റോഡിലെ കുഴിയിൽ അടുപ്പു കൂട്ടി കഞ്ഞി വെച്ച് പ്രതിഷേധ സമരം നടത്തി .
പ്രതിഷേധ സമരത്തിൽ ബിജു നമ്പിക്കല്ലിൽ അധ്യക്ഷത വഹിച്ചു. രണ്ട് ഹൈവേകളെ തമ്മിൽ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് 35 വർഷത്തിലധികമയി ടാറിംഗ് ജോലികൾ ചെയ്തിട്ട് .
പിന്നീട് നാളിതുവരെ പാച്ചുവർക്ക് ജോലികൾ ചെയ്തല്ലാതെ പൂർണ്ണമായ ഒരു വർക്കുകളും ചെയ്തിട്ടില്ല.
കൂടാതെ തോട്ടം തൊഴിലാളികളും, സ്കൂൾകുട്ടികളും യാത്ര ചെയ്യുന്ന ഈ റൂട്ടിൽ ഇപ്പോൾ സ്കൂൾ വാഹനങ്ങൾ എത്താൻ മടിക്കുന്നതിനാൽ പല ദിവസങ്ങളിലും കുട്ടികൾക്ക് സ്കൂളിൽ സമയത്ത് എത്തിച്ചേരാൻ സാധിക്കുന്നില്ല.
ചെറുവഹനങ്ങൾ ഈ റോഡിൽ അപകടത്തിൽ പെടുന്നത് പതിവാണ്. പാത്തിപടിയിൽ റോഡിൻ്റെ കൽകെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിൽ ആയിട്ട് കാലങ്ങൾ ആയിട്ടും അധികാരികൾ ഇതുവരെയും വേണ്ട നടപടികൾ എടുത്തിട്ടില്ല.
കോട്ടയം കട്ടപ്പന റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് വള്ളക്കടവ്, തൂങ്കുഴി കാനാട്ട്ജങ്ഷൻ, നരിയൻപാറസ്കൂൾകവല, സ്വർണവിലാസം, വെങ്ങലൂർകട, കൽത്തൊട്ടി,വെള്ളിലാംകണ്ടം വഴി പോയാൽ 5 കിലോമീറ്ററോളം ലാഭിക്കാൻ സാധിക്കും.
കൂടാതെ ഉപ്പുതറ, മാട്ടുക്കട്ട, വെള്ളിലാംകണ്ടം ഭാഗത്തുനിന്ന് അനവിലാസം കുമിളി തേക്കടി ഭാഗത്തേക്ക് യാത്രാ ചെയ്യുന്നവർക്ക് കട്ടപ്പനയിൽ എത്തതെ വള്ളക്കടവിൽ നിന്ന് ഈ വഴി തിരിഞ്ഞ് പോയാൽ വേഗത്തിൽ അവിടെ എത്തിച്ചേരാൻ സാധിക്കും.
കാലങ്ങളായി അവഗണന നേരിടുന്ന നരിയൻപാറ സ്കൂൾകവല പൊയ്കത്താനിപടി, തൂങ്കുഴിറോഡിൻ്റെ പൂർണ്ണമായ ടാറിംഗ് ജോലികൾ നടത്തണമെന്നും ഈ റോഡ് PWD ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധ സമരം ബിനു സി.പി ഉദ്ഘാടനം ചെയ്തു.
ഷൈജു പാട്ടപ്പറമ്പിൽ, വിജയമ്മ പള്ളിക്കൽ, ശ്രീലക്ഷ്മി ആർ ,ബിനോയ് പന്തക്കല്ലേൽ, കണ്ണൻഎം.കെ, ജോമോൻ തോമസ്, മനോജ് റ്റി.കെ, രാജശേകരൻനായർ, ആൻ്റണി ഡൊമിനിക്, അജിത്ത് മടുക്കാവിൽ തുടങ്ങിയവർ സംസാരിച്ചു.
എന്നാൽ റോഡിന്റ് അറ്റക്കുറ്റ പണികൾക്കായി 13 ലക്ഷം രൂപാ അനുവദിച്ചതാണന്നും കോൺട്രാക്ടർമാർ വർക്ക് എടുക്കാത്തതിനാലാണ് ജോലികൾതാമസിച്ചതെന്നും വാർഡ് കൗൺസിലർ സജിമോൾ ഷാജി പറഞ്ഞു.
നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് പണികൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ മന്ത്രി റോഷി അഗസ്റ്റിനും ഡീൻ കുര്യാക്കോസ് എംപിക്കും ജനങ്ങളോടൊപ്പം നിന്ന് നിവേധനം നൽകുമെന്നും വാർഡ് കൗൺസിലർ അറിയിച്ചു.