നാട്ടുവാര്‍ത്തകള്‍
ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസിലെ 1993 മോഡല്‍ KL 01 D 6053 നമ്പര്‍ മഹീന്ദ്ര ജീപ്പ് ; ലേലം
ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസിലെ 1993 മോഡല്‍ KL 01 D 6053 നമ്പര്‍ മഹീന്ദ്ര ജീപ്പ് നിലവിലെ അവസ്ഥയില്‍ പൊതു ലേലം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍നിന്നും മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 1 ഉച്ചകഴിഞ്ഞ് 2 മണിക്ക് മുന്‍പായി ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസില്‍ ലഭിക്കണം. താല്പര്യമുള്ളവര്‍ക്ക് രാവിലെ 10 മുതല്‍ 5 മണി വരെയുള്ള സമയങ്ങളില്‍ ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസറുടെ അനുമതിയോടെ മിനി സിവില്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനം പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868232047