പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായത്. ഒരേ സമയം പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക.
ആരാധനാലയങ്ങളില്‍ കുറഞ്ഞത് 30 പേര്‍ക്ക് എങ്കിലും പോകാന്‍ അനുമതി ലഭിക്കുമെന്നാണ് നേരത്തെ നിരീക്ഷിക്കപ്പെട്ടിരിന്നത്. എന്നാല്‍ എല്ലാ ജില്ലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെ ടിപിആർ കണക്കുകൾ പരിശോധിച്ച ശേഷം, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തില്‍ എടുത്ത തീരുമാന പ്രകാരം 15 ആയി നിജപ്പെടുത്തുകയായിരിന്നു.