ഉപരാഷ്ടപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും


ന്യൂഡല്‍ഹി:ഉപരാഷ്ടപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10 മുതല്‍ 5 വരെയാണ് വോട്ടെടുപ്പ്.
രാത്രിയോടെ ഫലം പ്രഖ്യാപിക്കും. എന്‍ഡിയുടെ സ്ഥാനാര്‍ത്ഥിയായി പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയുമാണ് രംഗത്തുള്ളത്. അതേ സമയം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ വസിതിയില്‍ ഒരു മണിക്കൂര്‍ നീണ്ട യോഗത്തിനൊടുവിലാണു തീരുമാനം. ആല്‍വയുടെ പേര് തീരുമാനിക്കുമ്ബോള്‍ കുടിയാലോചിച്ചില്ലെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുകള്‍ ദൃശ്യമായിരുന്നു.
ആം ആദ്മി പാര്‍ട്ടിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും എന്‍ഡിയെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയതിനു പിന്നാലെ ആല്‍വക്ക് പിന്തുണയുമായി തെലങ്കാന രാഷ്ട സമിതി എത്തി. കൂടാതെ എഐഎംഐഎയും ആല്‍വയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജനതാദള്‍ ,വൈഎസ്‌ആര്‍സിപി ,എഐഎഡിഎംകെ ,ശിവസേന തുടങ്ങിയ ചില പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് 515 വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആല്‍വയ്ക്ക് ഇതുവരെ ലഭിച്ച പിന്തുണയുടെ അടിസ്ഥാനത്തിന്‍ 200 വോട്ടുകള്‍ ലഭിച്ചേക്കാം.
‘പാര്‍ലമെന്റെ് ഫലപ്രദമായി പ്രവര്‍ത്തിക്കണമെങ്കില്‍ പരസ്പര വിശ്വാസവും നല്ല ആശയ വിനിമയവും പുനസ്ഥാപിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തണമെന്നും പാര്‍ലമെന്റിന്റെ സ്വഭാവം നിര്‍ണയിക്കുന്നത് എംപിമാരാണെന്നും’ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടുള്ള വീഡിയോയില്‍ ആല്‍വ പറഞ്ഞു.
രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആല്‍വയെ പിന്തുണയ്ക്കുന്ന എല്ലാ പ്രതിപക്ഷ എം പി മാര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു. നിലവിലെ ഉപരാഷ്ടപതി ഈ മാസം 10 നു സ്ഥാനമൊഴിയും. പുതിയ ഉപരാഷ്ടപതി 11 നു സ്ഥാനമേല്‍ക്കും.