കാർഷിക – ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരുകൾക്ക് ഗുരുതര നിസംഗത: പ്രൊഫ എം ജെ ജേക്കബ്


കാർഷിക-ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഗുരുതരമായ നിസംഗതയാണെന്ന് കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് കുറ്റപ്പെടുത്തി……………………. കേരളാ കോൺഗ്രസ് കൊന്നത്തടി മണ്ഡലം കൺവൻഷൻ പാറത്തോട് സർവ്വീസ് സഹകരണബാങ്ക്ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം……………. വന്യമൃഗശല്യം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും ചൂണ്ടിക്കാട്ടി. കാർഷിക- കാർഷികേതര വായ്പകളുടെ പലിശ എഴുതിതള്ളാൻ12000 കോടി രൂപയുടെ ഇടുക്കി പാക്കേജിൽ നിന്നും2000 കോടി രൂപ നീക്കിവയ്ക്കണമെന്നും വായ്പകളുടെ കാലാവധി ദീർഘിപ്പിക്കണമെന്നും ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നും യു.ഡി.എഫ്.ജില്ലാ കൺവീനർ കൂടിയായ എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു…………………………….70 വയസ് കഴിഞ്ഞ ആദ്യകാല 60കേരളാ കോൺഗ്രസ് പ്രവർത്തകർ, മികച്ച കർഷകർ, മികച്ച ക്ഷീര കർഷകർ, ചെറുകിട സംരംഭകർ , ദീർഘകാല വ്യാപാരികൾ,സി.എ. പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് നേടിയ ഷാബിൻ ബിജു തുടങ്ങിയ നൂറിലധകം വ്യക്തികൾക്ക് മെമന്റോ നൽകിയും ഷാൾ അണിയിച്ചും കൺവൻഷനിൽ ആദരവ് നൽകി. ………. കേരളാ കോൺഗ്രസ് നയപരിപാടികൾ, ആനുകാലികരാഷ്ട്രീയ സാഹചര്യങ്ങൾ, കാർഷിക തൊഴിൽ മേഖലകൾ നേരിടുന്ന വിവിധ പ്രതിസന്ധികൾ, പി.ജെ.ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ നാടിനു വേണ്ടി ചെയ്ത കാര്യങ്ങൾ, ഇടതുമുന്നണി സർക്കാരിൽ നിന്നുള്ള വികസന അവഗണനകൾ,നടപ്പാക്കേണ്ട വിവിധ പദ്ധതികൾ സംബന്ധിച്ച ക്ലാസുകളും ചർച്ചകളും നടന്നു…….. …… മണ്ഡലം പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ജോബി അഗസ്റ്റ്യൻ പേടിക്കാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ്, എറണാകുളം ജില്ലാ പ്രസിഡണ്ട് ഷിബു തെക്കും പുറം സംസ്ഥാന ഉന്നതാധികാര സമിതിയംഗംനോബിൾ ജോസഫ് , കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ, കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഷൈനി സജി, ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചു കരോട്ട്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഡ്വ. എബി തോമസ് കർഷക യൂണിയൻ സംസ്ഥാനസെക്രട്ടറിയും ആപ് കോസ് പ്രസിഡണ്ടുമായ സണ്ണി തെങ്ങുംപള്ളി കെ.റ്റി.യു.സി. ജില്ലാ പ്രസിഡണ്ട് വർഗീസ് സക്കറിയ കേരളാ കോൺഗ്രസ് ജില്ലാക്കമ്മറ്റിയംഗങ്ങളായ ജോസ് കുറുക്കൻ കുന്നേൽ, ജോസ് വെട്ടുകാട്ടിൽ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ടോമി മാനത്തൂർ, നിയോജകമണ്ഡലം സെക്രട്ടറി മാത്യൂസ് ചാലിൽ സെക്രട്ടറിയേറ്റംഗങ്ങളായ പോൾ കുറുക്കൻ കുന്നേൽ, ലൂക്കാച്ചൻപുന്നോലിൽ, ഗ്രാമ പഞ്ചായത്ത് മെമ്പറും വനിതാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ ജെസി സിബി യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ട് പ്രവീൺ മണപ്പുറം, പാർട്ടി മണ്ഡലം ഭാരവാഹികളായ ജോസ് കാരാംകുന്നേൽ, ജോയി കിഴക്കേനാത്ത്, ബിജോ പെരിങ്ങാരപ്പള്ളി, ജിനോവരകുകാല, ജോബി ജോർജ്, ജോസ് മാപ്രയിൽ , സാജു നരയിയ്ക്കാമറ്റത്തിൽ, ജോയി ഇടപ്പുളവൻ എന്നിവർ പ്രസംഗിച്ചു. വാർഡ് പ്രസിഡണ്ടുമാർ , മണ്ഡലം കമ്മറ്റിയംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ ചർച്ചകൾക്ക് നേതൃത്വം നൽകി..