Idukki വാര്‍ത്തകള്‍
മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ്


സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ‘പച്ച മലയാളം’ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് 2025 മെയ് 15 വരെ രജിസ്റ്റര്‍ ചെയ്യാം. ഭാഷാപഠനത്തില്‍ താല്പര്യമുള്ളവര്‍ക്കും,സ്‌കൂള്‍ കോളജ് തലത്തില്‍ മലയാളം പഠിക്കാത്തവര്‍ക്കും പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ചേരാം.6 മാസം ദൈര്‍ഘ്യമുള്ള
അടിസ്ഥാന കോഴ്സിന് 500 രൂപ രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 4000 രൂപയാണ് ഫീസ്. രജിസ്ട്രേഷന്‍ സമയത്ത് 17 വയസ് പൂര്‍ത്തിയാകണം.ഓണ്‍ ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.
വിലാസം kslma.keltron.in. ഇടുക്കി ജില്ലാ പഞ്ചായത്തിലെ സാക്ഷരതാ മിഷന്‍ ജില്ലാ ഓഫീസ് മുഖേനയും ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232294.