ആംബുലന്‍സ് ഡ്രൈവര്‍മാരെയും ശ്മശാന ജീവനക്കാരെയും ആദരിച്ചു
നെടുങ്കണ്ടം: സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നന്മ ഫൗണ്ടേഷന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍, എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ജില്ലയിലെ കോവിഡ് പ്രതിരോധ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെയും ശ്മശാന ജീവനക്കാരെയും നെടുങ്കണ്ടത്ത് വച്ച് ആദരിച്ചു. നെടുങ്കണ്ടം പോലീസ് സേ്റ്റഷനില്‍ വച്ച് നടന്ന ചടങ്ങില്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടത്തും പരിസര പ്രദേശങ്ങളിലും ആമ്പുലന്‍സ് ഓടിക്കുന്ന 13 ഡ്രൈവര്‍മാരെ ആദരിക്കുകയും ഭക്ഷ്യധാന്യ കിറ്റ്, മധുരപലഹാര കിറ്റ് എന്നിവ കൈമാറുകയും ചെയ്തു. യോഗത്തില്‍ ബേക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ദിലീപ്കുമാര്‍, മണ്ഡലം പ്രസിഡന്റ് പി.എസ്. സിജു, അന്‍സാരി, ലേഖ ത്യാഗരാജന്‍, നജ്മ സജു, നെടുങ്കണ്ടം പോലീസ് സബ്. ഇന്‍സ്‌പെക്ടര്‍ എ.കെ. സുധീര്‍, എസ്.ആര്‍. സുരേഷ് ബാബു, റോഷന്‍, സൈബു, തുടങ്ങിയവര്‍ പങ്കെടുത്തു.