നാട്ടുവാര്‍ത്തകള്‍
അഡ്വ.ജോഷി മണിമല ചുമതലയേറ്റു
കട്ടപ്പന: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ അസി.പ്രൈവറ്റ് സെക്രട്ടറിയായി കട്ടപ്പനയിൽ നിന്നുള്ള അഡ്വ.ജോഷി മണിമല ചുമതലയേറ്റു .1995-ൽ കെ.എസ്.സി (എം) ഭാരവാഹിയായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ജോഷി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കെ.എസ്.സി (എം) ഇടുക്കി ജില്ല പ്രസിഡൻ്റ്, സംസ്ഥാന വൈസ് പ്രസിഡൻ്റ്, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ ഫ്രണ്ട്സ് ഓഫ് കേരള പ്രസിഡൻ്റ് ,കേരള കോൺഗ്രസ് (എം) കട്ടപ്പന മണ്ഡലം പ്രസിഡൻ്റ്, കട്ടപ്പന ബാർ അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.