നാട്ടുവാര്‍ത്തകള്‍
ഓൺ ലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ഗ്രാമപഞ്ചായത്തംഗം
ഉപ്പുതറ: ഓൺ ലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ഗ്രാമപഞ്ചായത്തംഗം മാതൃകയായി. ഉപ്പുതറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും യൂത്ത് കോൺഗ്രസ് പീരുമേട് അസംബ്ലി മണ്ഡലം പ്രസിഡൻ്റുമായ ഫ്രാൻസിസ് ദേവസ്യായുടെ നേത്യത്വത്തിലാണ് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തത്. ഫോൺ ഇല്ലാത്തതിനാൽ ഓൺ ലൈൻ പഠനം മുടങ്ങികിടന്ന കുട്ടികൾക്കാണ് ഫോൺ വാങ്ങി നൽകിയത്. ഓൺ ലൈൻ പഠനം മുടങ്ങുന്നുവെന്ന് മാതാപിതാക്കളും അതാത് സ്കൂളിലെ
അധ്യാപകരും ജനപ്രതിനിധിയെ വിവരമറിയിച്ചതിനെ തുടർന്നാണ് സുഹ്യത്തുകളുടെയും അധ്യാപകരുടെയും മറ്റും സഹായത്തോടെ സ്വരൂപിച്ച പണമുപയോഗിച്ച് ഫോണുകൾ വാങ്ങി നൽകുവാൻ തീരുമാനിച്ചത്.
കോവിഡിൻ്റെ പശ്ചത്തലത്തിൽ വാർഡ് മെമ്പറുടെയും ജാഗ്രത സമിതിയുടെയും മേൽനോട്ടത്തിൽ ഒട്ടേറേ പ്രവർത്തനങ്ങളാണ്