പട്ടയം മിഷന് സര്‍വ്വേയ്ക്ക് വാഹനം ആവശ്യമുണ്ട്

സംസ്ഥാനതല പട്ടയം മിഷന് സര്‍വ്വേ ഫീല്‍ഡ് പരിശോധനക്കായി യോഗ്യമായ ഒരു വാഹനം രണ്ട് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. വാഹനം വാടകയ്ക്ക് നല്കാന് താല്‍പ്പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ രണ്ട് മാസത്തേക്ക് ഉപയോഗത്തിനായി വാഹന വാടക, ഇന്ധനചെലവ്, ഡ്രൈവറുടെ വേതനം, എന്നിവ ഉള്‍പ്പെടെ പരമാവധി 40000 (നാല്പതിനായിരം) രൂപയില്‍ അധികരിക്കാത്ത തുക ഉള്‍പ്പെടുത്തിയ ക്വട്ടേഷന്‍ വാഹനത്തിന്റെ ആര് സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 30 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഇടുക്കി തഹസില്‍ദാരുടെ ഓഫീസില്‍ ലഭ്യമാക്കണം. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കുന്ന മുദ്ര വച്ച കവറിനു പുറത്ത് ‘സംസ്ഥാന പട്ടയം മിഷന് -വാഹന വാടക ക്വട്ടേഷന്‍’ എന്ന് രേഖപ്പെടുത്തിയിരിക്കണം. ഡിസംബര്‍ 30 ന് വൈകുന്നേരം 4 മണിക്ക് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 04862 235 361. ഇ-മെയില്‍ – [email protected].













































































