San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

‘ഇടുക്കി ആർച്ച് ഡാം, ഇക്കോ പാർക്ക്, ഡാം മ്യൂസിയം’ യാഥാർഥ്യത്തിലേക്ക്



ചെറുതോണി : ആർച്ച് ഡാം കാണാം. ഇക്കോ പാർക്കിന്റെ മനോഹാരിത അനുഭവിക്കാം. ഒപ്പം ഡാം മ്യൂസിയത്തിലൂടെ ചരിത്രം കൺമുമ്പിൽ എത്തിക്കാം.

ഇടുക്കി ആണക്കെട്ട് മേഖലയിലെ വിനോദ സഞ്ചാരസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ആവിഷ്കരിക്കുന്ന ‘ഇടുക്കി ആർച്ച് ഡാം, ഇക്കോ പാർക്ക്, ഡാം മ്യൂസിയം’ വിനോദസഞ്ചാര പദ്ധതി യാഥാർഥ്യത്തിലേക്ക് അടുക്കുന്നു.

രണ്ടുമാസത്തിനുള്ളിൽ കേന്ദ്ര സർക്കാർ അന്തിമാനുമതി ലഭ്യമാക്കുമെന്ന് പ്രതീക്ഷ. ഇക്കാര്യം കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ്‌ ഷെഖാവത് ഉറപ്പുനൽകിയതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ 2.0 ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.


40 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

പദ്ധതി ഇങ്ങനെ

ഡാം മ്യൂസിയം ആൻഡ് ഇന്റർപ്രട്ടേഷൻ സെന്റർ, ടിക്കറ്റ് കൗണ്ടർ, ഭക്ഷണശാല, വിശ്രമമണ്ഡപം, ഇന്ദ്രിയാനുഭവ ഉദ്യാനം, ചിത്രശലഭോദ്യാനം, കുട്ടികളുടെ കളിസ്ഥലം, വ്യൂവിങ് ഡെക്കിന് ചുറ്റുമുള്ള ഉദ്യാനവത്കരണം, ഓപ്പൺ എയർ തിയേറ്റർ, വാച്ച് ടവർ, മൂടൽമഞ്ഞ് ഉപയോഗിച്ചുള്ള ദൃശ്യാവിഷ്കാരം തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാനഘടകങ്ങൾ.

വിനോദസഞ്ചാരികൾക്ക് ഇടുക്കി അണക്കെട്ടിന്റെ ചരിത്രവും സവിശേഷതകളും അടുത്തറിയുന്നതിനും പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.

നടപടിക്രമങ്ങൾ

സ്വദേശി ദർശൻ 2.0 പദ്ധതിയിൽ കേരള സമർപ്പിച്ച വിവിധ പദ്ധതികളിൽ ഇടുക്കി പദ്ധതിയും മുഖ്യപരിഗണനയിലുണ്ട്. നിലവിൽ കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി പദ്ധതിക്ക് ലഭിക്കണം.

15-ാം ധനകാര്യ കമ്മിഷനുമായി ബന്ധിപ്പിച്ചാണ് സ്വദേശി ദർശൻ പദ്ധതികളുടെ നടപടികൾ മുന്നോട്ടുപോയിരുന്നത്. 16-ാം ധനകാര്യ കമ്മിഷൻ നിലവിൽവന്ന സാഹചര്യത്തിൽ തുടർനടപടികൾ അതിനനുസരിച്ച് ക്രമീകരിക്കുകയും കേന്ദ്രമന്ത്രിസഭയുടെ അനുമതിയും ലഭിക്കണം.

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏകദേശം രണ്ടുമാസം വേണ്ടിവരുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചതെന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ കെ.എസ്.ഇ.ബിയുടെയും വനംവകുപ്പിന്റെയും നിരാക്ഷേപപത്രങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് പദ്ധതിയുടെ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കിയത്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button