Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലോക്സഭാ തിരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാർത്ഥികളെ ഫെബ്രുവരി 26-ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സിപിഐ സ്ഥാനാർത്ഥികളെ ഫെബ്രുവരി 26-ന് പ്രഖ്യാപിക്കും. സംസ്ഥാന എക്സിക്യൂട്ടിവിന് ശേഷമാകും പ്രഖ്യാപനം. സ്ഥാനാർത്ഥി നിർണയത്തിന് ജില്ലാ നേതൃയോഗം ചേരാൻ നിർദേശം നൽകും. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവ് ഇക്കാര്യത്തിൽ നിർദേശം നൽകും. തുടർന്ന് ജില്ലാ നേതൃയോഗങ്ങൾ ചേർന്ന് മൂന്നംഗ പട്ടിക തയാറാക്കി നൽകും. ഈ പട്ടിക പരിശോധിക്കാൻ 26ന് വീണ്ടും സംസ്ഥാന എക്സിക്യൂട്ടിവ് ചേരും. സംസ്ഥാന എക്സിക്യൂട്ടിവിലായിരിക്കും അന്തിമ തീരുമാനം.