മുരിക്കാശ്ശേരി മാർ സ്ലീവാ കോളേജിൽ
ബിരുദദാന ചടങ്ങ്
നടന്നു


മുരിക്കാശ്ശേരി മാർ സ്ലീവാ കോളേജിൽ 2021-2023 അധ്യയന വർഷത്തെ സോഷ്യൽ വർക്ക് രമ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തപ്പെട്ടു.19/02/2024 തിങ്കളാഴ്ച രാവിലെ 10.30ന് ഇടുക്കി രൂപത വികാരി ജനറാളും ,കോളേജ് മാനേജറുമായ വെരി.റവ.മോൻസിഞ്ഞോർ ജോസ് കരിവേലിക്കലിൽ അധ്യക്ഷത പദം അലങ്കരിക്കുകയും വിദ്യാർത്ഥികൾക്കായുളള വിവിധ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. യോഗത്തിന് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോ മോളി എം.എ സ്വാഗതവും അർപ്പിക്കുകയും. ഇടുക്കി രൂപത മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ പിതാവ് ഉദ്ഘാ,ടനം ചെയ്ത് വിദ്യാർത്ഥികൾക്കുളള ബിരുദം സർട്ടിഫിക്കറ്റ് വിതരണം ചെയ്കയും ചെയ്തു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി വെരി.റവ.ജോർജ്ജ് തകിടിയേൽ മുഖ്യ സന്ദേശം നൽകുകയും,കോളേജ് ബർസാർ റവ.ഫാ.ജെയിംസ് പാലക്കാമറ്റം,വിദ്യാർത്ഥികൾക്കായുളള പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും വൈസ് പ്രിൻസിപ്പൽ ശ്രീ.ആനന്ദ് ജോസഫ്,സോഷ്യൽ വർക്ക് വിഭാഗം അധ്യാപകൻ ശ്രീ. സെബാസ്റ്റ്യൻ മാത്യു, പ്രോഗ്രാം കോർഡിനേറ്റർ സിസ്റ്റർ ആൽബി എസ് എച്ച് എന്നിവർ ആശംസകൾ നേരുകയും, സോഷ്യൽ വർക്ക് വിഭാഗം മേധാവി,റവ.ഫാ.ജോസി പുതുപ്പറമ്പിൽ യോഗത്തിന് ക്യതഞ്ജത രേഖപ്പെടുത്തുയും ചെയ്തു.