കുടിയന്മാര്‍ക്കും ചോദിക്കാന്‍ ആളുണ്ട്;മദ്യക്കുപ്പിക്ക് തുളയിട്ട് മദ്യം ചോര്‍ത്തിയതായി ആരോപിച്ച് ഗുണഭോക്താവിന്റെ വീഡിയോ
നെടുങ്കണ്ടം: ബീവറേജസ് ഔട്ട് ലറ്റില്‍ വില കുറഞ്ഞ മധ്യത്തില്‍ വെള്ളം ചേര്‍ത്ത് വില്‍ക്കുന്നുവെന്നാരോപിച്ച് ഗുണഭോക്താവും കുടുംബവും. സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ബെവ്കോയുടെ തൂക്കുപാലം ഔട്ട്ലെറ്റില്‍ നിന്നും വാങ്ങിയ മദ്യത്തിന്റെ കുപ്പിയില്‍ ക്രിത്രിമം കാട്ടി മദ്യം ഊറ്റിയെടുത്ത് പകരം വെള്ളം നിറച്ചതായി ആണ് ആരോപണം. വിദേശ മദ്യത്തിന്റെ പ്ലാസ്റ്റിക് കുപ്പുയുടെ ചുവട് ഭാഗത്ത് ചെറിയ സുഷിരമുണ്ടാക്കി മദ്യം ഊറ്റിയെടുത്ത് പകരം വെള്ളം നിറച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവം വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നെടുങ്കണ്ടം സ്വദേശിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തൂക്കുപാലത്തെ ബെവ്കോ ഔട്ട്ലെറ്റില്‍ നിന്നും ഇയാള്‍ രണ്ട് കുപ്പി മദ്യം വാങ്ങിയിരുന്നു. ഉപയോഗിച്ച് നോക്കിയപ്പോള്‍ മദ്യത്തിന്റെ ഗുണമേന്മയില്‍ സംശയം തോന്നിയതിനാല്‍ ഇയാള്‍ കുപ്പി വിശദമായി പരിശോധിയ്ക്കുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പിയുടെ ചുവട്ടില്‍ സൂചി ഉപയോഗിച്ച് സുഷിരം ഉണ്ടാക്കി മദ്യം അത് വഴി ഊറ്റിയെടുത്തതായാണ് ഇയാള്‍ ആരോപിയ്ക്കുന്നത്. പകരം വെള്ളം നിറച്ച് പ്ലാസ്റ്റിക് ഉരുക്കി സുഷിരം അടച്ചിരിക്കുകയാണെന്നും പ്രചരിക്കുന്ന വീഡിയോയില്‍ ഇയാള്‍ ആരോപിക്കുന്നു.
മദ്യപാനികള്‍ ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധിക്കണമെന്ന തരത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസും ബെവ്കോ അധികൃതരും അറിയിച്ചു. പക്ഷേ ഭര്‍ത്താവ് കഴിച്ച മദ്യത്തിന് വീര്യമില്ലന്ന് ഭാര്യയും വീഡിയോയില്‍ സമ്മതിക്കുന്നുണ്ട്.