Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വേനല്‍ കനക്കുന്നു; ജില്ലയും ആശങ്കയില്‍
കടുത്ത വരള്‍ച്ചയുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കിയതോടെ ജില്ലയുടെ പല ഭാഗത്തും ശുദ്ധജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങി.വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ കുടിവെള്ള ക്ഷാമം അതീവ രൂക്ഷമാകുമെന്നാണു സൂചന.
ജനുവരി പകുതിയോടെതന്നെ ഉയർന്ന പ്രദേശങ്ങളില്‍ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. കുന്നിൻമുകളിലുള്ള നീർച്ചാലുകള്‍ വരണ്ടുണങ്ങിത്തുടങ്ങി. ജലസമൃദ്ധമായിരുന്ന പല വെള്ളച്ചാട്ടങ്ങളിലും തോടുകളിലും ഒഴുക്കു നിലച്ചു.
ഹൈറേഞ്ചിനെ ജലസമൃദ്ധമാക്കുന്ന പെരിയാർ പേരിനു മാത്രമാണ് പലയിടങ്ങളിലും ഒഴുകുന്നത്. കിണറുകളും കുളങ്ങളും മറ്റു ജലസ്രോതസുകളും വറ്റിത്തുടങ്ങിയതോടെ വെള്ളത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയാണു സംജാതമായിരിക്കുന്നത്.