Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എറണാകുളം-കട്ടപ്പന എ സി വോൾവോ ബസ് ആരംഭിച്ചു
ടൂറിസം സംരഭകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ മുഖേന ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് നൽകിയ നിവേദനത്തെ തുടർന്ന് ആരംഭിച്ചതാണ് ഈ ബസ്.
കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പർച്ചേസിന് പോകുന്നവർ,വിദ്യാർത്ഥികൾ,ഇൻഫോപാർക്ക് ജീവനക്കാർ,വിദ്യാർത്ഥികൾ,ഹൈക്കോടതി അഭിഭാഷകർ,ടൂറിസ്റ്റുകൾ ,ദൂര സ്ഥലത്തേക്ക് വിമാനത്തിലും,ട്രെയിനിലും പോകേണ്ടവർ എന്നിവർക്ക് വളരെ പ്രയോജനകരമാകും ഈ സർവ്വീസ് .
5.20 ന് എറണാകുളത്ത് നിന്നാരംഭിച്ച് ബസ് രാത്രി 10.20 മണിക്ക് കട്ടപ്പനയിലെത്തി.
രാവിലെ 4.30 ന് കട്ടപ്പനയിൽ നിന്നാരംഭിക്കുന്ന ബസ് രാവിലെ 9.45 ന് എറണാകുളത്തെത്തും.എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്ക് 340 രൂപയാണ് ടിക്കറ്റ് നിരക്ക്.