നാട്ടുവാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ കാർഷിക തൊഴിൽ പരിശീലനം നടന്നു.നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി ഉദ്ഘാടനം നിർവ്വഹിച്ചു.


കട്ടപ്പന നഗരസഭ, കട്ടപ്പന വുമൺസ് ക്ലബ്ബ്, മൾട്ടി കമ്മ്യൂണിറ്റാ എക്സ്ചേഞ്ച്, ഹരിത കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് കട്ടപ്പന നഗരസഭ ഹാളിൽ സെമിനാർ സംഘടിപ്പിച്ചത്.
കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമിയെ യോഗത്തിൽ ആദരിച്ചു.
അടുക്കള തോട്ടവും തേനീച്ച കൃഷിയും,
സംരംഭകത്വ പരിശീലനം,
ഊർജ്ജ സംരക്ഷണം എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു.
വുമൺസ്ക്ലബ്ബ് വൈസ് പ്രസിഡന്റ് ബിനു ബിജു അദ്ധ്യക്ഷയായിരുന്നു.
രക്ഷാധികാരി ആനി ജബരാജ്,MCXകേരളാ ഹെഡ് ബിജു ഗോപി ന്ദൻ ,CDS ചെയർ പേഴ്സൺ രക്തമ്മ സുരേന്ദ്രൻ ,കട്ടപ്പന കൃഷി ഓഫീസർ ആഗ്നസ് ജോസ് , PV മാത്യൂ , TK രാജു ,ജയമോൾ ജോൺസൺ
തുടങ്ങിയവർ സംസാരിച്ചു.