Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്രിന്‍റിങ് മുടങ്ങിയിട്ട് മൂന്നര മാസം; ആര്‍.സി ബുക്കും ലൈസന്‍സും ഇല്ലാതെ 9 ലക്ഷം പേര്‍


ആര്‍സി ബുക്കില്ലാത്തതിന്‍റെ പേരില്‍ അകത്താകുമോ എന്ന ഭയത്തിലാണ് സംസ്ഥാനത്തെ ലക്ഷകണക്കിന് പുത്തന്‍ വാഹന ഉടമകള്‍ ദിവസവും നിരത്തിലിറങ്ങുന്നത്. ആര്‍സി ബുക്ക് എവിടെയെന്ന് നിയമപാലകര്‍ ചോദിച്ചാല്‍ കൈമലര്‍ത്തി കാണിക്കുകയേ നിവര്‍ത്തിയുള്ളൂ. ആര്‍സി ബുക്കും ലൈസന്‍സും കിട്ടാതെ അലയുന്നവരോട് എന്താണ് കാരണമെന്ന് പറയാനുള്ള ഉത്തരവാദിത്തം പോലും മോട്ടോര്‍ വാഹന വകുപ്പ് കാണിക്കുന്നില്ല. രേഖകള്‍ക്ക് ആവശ്യമായ പണം മുന്‍കൂറായി വാങ്ങിയിട്ടാണ് രേഖകള്‍ നല്‍കാതിരിക്കുന്നത്. എട്ട് കോടിയിലേറെ രൂപ പ്രിന്‍റിങ് കമ്പനിക്ക് കുടിശികയായതോടെയാണ് പ്രിന്‍റിങ് മുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ പണം നല്‍കാനാകാത്തതെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം.