എം ജെ വെജിറ്റബിൾ ആൻ്റ് ഫ്രൂട്ട്സ് എന്ന പേരിൽ കട്ടപ്പനയിൽ ന്യായവില പച്ചക്കറി ചന്ത പ്രവർത്തനമാരംഭിച്ചു


ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ മാർക്കറ്റ് വിലയിലും കുറച്ച് ലഭ്യമാകുന്നതിനായി കട്ടപ്പന ഇരട്ടയാർ റോഡിൽ BSNL ഓഫീസിന് എതിർവശത്തായി
എം ജെ വെജിറ്റബിൾ ആൻ്റ് ഫ്രൂട്ട്സ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
ഫാദർ അനിൽ ഈപ്പൻ വെഞ്ചരിപ്പു കർമ്മം നിർവ്വഹിച്ചു.
ബാബു കരുനാഗപ്പള്ളി സ്ഥാപനത്തിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു.
വ്യാപാരി വ്യവസായി സമിതി ജില്ലാ ട്രഷറർ നൗഷാദ് ആലുംമൂട്ടിൽ, ടോമി ജോർജ്, കെ.എൻ.വിനീഷ് കുമാർ,
റ്റിജി എം രാജു , ലൂയീസ് വേഴമ്പത്തോട്ടം,ബാബു സുരഭി തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.
ഹൈറേഞ്ച് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ കെ.ഇ ആന്റണി ആദ്യവിൽപ്പന സ്വീകരിച്ചു.
വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് മജീഷ് ജേക്കബ്ബിന്റ് നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
ടൗണിന്റ് തിരക്കിൽ നിന്ന് മാറി പാർക്കിംഗ് സൗകര്യത്തോടെയാണ് M J വെജിറ്റബിൾസ് പ്രവർത്തിക്കുന്നത്