കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ പഠനം വഴിമുട്ടി നിൽക്കുന്ന കുട്ടികൾക്ക് പീരുമേട് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.
പീരുമേട്: ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ പഠനം വഴിമുട്ടി നിൽക്കുന്ന കുട്ടികൾക്ക് ഇടുക്കി MP ഡീൻ കൂര്യാക്കോസിന്റെ നേതൃത്തത്തിലുള്ള പീരുമേട് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. ബിരിയാണി ചലഞ്ചിലൂടെയും സ്പോൺസർഷിപ്പിലൂടെയുമാണ് ഇതിനുള്ള ധനസമാഹരണം നടത്തിയത്. അർഹതപെട്ട കുട്ടികളെ കണ്ടെത്തുവാൻ അദ്ധ്യാപകരുടെ സഹായത്താൽ സ്ക്കൂളുകളിൽ നിന്നും സർവ്വേ നടത്തി സ്ക്കൂളുകളിലെ അദ്ധ്യാപകരുടെ സാനിധ്യത്തിലാണ് ഫോണുകൾ വിതരണം ചെയ്തത്. പീരുമേട് നിയോജക മണ്ഡലത്തിലെ അർത പെട്ട വിദ്യാത്ഥികൾക്ക് സ്ക്കൂൾ അദ്‌ധ്വാ പകരുടെ സാക്ഷ്യപെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടർന്നും മെബൈൽ ഫോൺ വിതരണം നടത്തുവാനാണ് ഉദ്ദേശിയ്ക്കുന്നത്. സ്മാർട്ട് ഫോണുകളുടെ വിതരണോത്ഘാടനം കുമളി ഗ്രാമ പഞ്ചായത്ത് അംഗവും Dcc മെമ്പറുമായ റോബിൻ കാരയ്ക്കാട്ട് നിർവഹിച്ചു. ചെറിയാൻ തോമസ്; ബിബിൻ പാലമുറിയിൽ; ജേക്കബ് കാരയ്ക്കാട്ട്; ജോബിൻ; അഖിൽ; എബിൻ; അരുൺ; ലിബു; ഡയസ്; സ്ക്കൂൾ അദ്ധ്യാപകനായ ജീനോ മരുതക്കുന്നേൽ എന്നിവർ പങ്കെടുത്തു