നാട്ടുവാര്‍ത്തകള്‍
പത്തടി നീളം; അടിമാലിയിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി


അടിമാലി ∙ ദേവിയാർ പത്താം മൈലിൽ വീട്ടു മുറ്റത്ത് എത്തിയ പെരുമ്പാമ്പിനെ പിടികൂടി. താഴത്തുവീട്ടിൽ വിജയന്റെ വീട്ടു മുറ്റത്തു നിന്നാണ്10 അടിയോളം നീളമുള്ള പാമ്പിനെ അയൽവാസിയായ പാലമൂട്ടിൽ സത്താർ എത്തി പിടികൂടിയത്. തുടർന്ന് വനപാലകരെത്തി പാമ്പിനെ ഏറ്റുവാങ്ങി വാളറ വനമേഖലയിൽ തുറന്നു വിട്ടു