കാർഷിക മേഖലയിൽ കുരുമുളക് വിളവെടുപ്പ് സമയമായപ്പോൾ കുരുമുളകിൻൻ്റ വില കുത്തനെ ഇടിയുന്നത് കർഷകരേ പ്രതിസന്ധിയിലാക്കുന്നു
കാർഷിക ഉൽപ്പന്നങ്ങൾക്ക് വില ഇടിയുമ്പോൾ കൃഷിക്കാരെ സഹായിക്കുന്നതിന് ആവശ്യമായ യാതൊരു നടപടിയും കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് ഖേദകരമാണ്.
ലോകജനതയുടെ ജീവവായു കർഷകരാണ് എന്ന് പ്രഖ്യാപിക്കുമ്പോഴും കർഷകരെ സഹായിക്കുന്നതിന് പര്യാപ്തമായ യാതൊരു നടപടിക്രമവും സർക്കാരിൻ്റ് ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നാണ് കർഷകരുടെ പരാതി
കർഷകർക്ക് സബ്സിഡി അനുവദിച്ചതായി പ്രഖ്യാപിക്കും.
പക്ഷേ കർഷകർക്ക് ലഭിക്കാറില്ല. കർഷകർക്ക് കാർഷിക പെൻഷൻ കൊടുക്കുന്നത് നിർത്തിവെച്ചു. കർഷകരെ നിരന്തരമായി പ്രതിസന്ധിയിലാക്കുന്നു സർക്കാർ ബ്രസീലിൽ, ഇന്ത്യനേഷ്യ ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽ നിന്നും കുരുമുളക് ഇറക്കുമതി ചെയ്തുകൊണ്ട് ഗുണമേന്മയിൽ മുമ്പിൽ നിൽക്കുന്ന കേരളത്തിലെ കുരുമുളകിന്റെ വില ഇടിച്ചുകൊണ്ട് കയറ്റുമതിക്കാർക്ക് ഒത്താശചെയ്യുകയാണ് എന്നും
കർഷകോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടൻ്റ് അജയ് കളത്തൂകുന്നേൽ ആവശ്യപ്പെട്ടു
കച്ചവടക്കാർ ലിറ്റർ വൈറ്റിന്റെ പേരിൽ മുളകിന് വിലയിടിക്കുകയും വിദേശ കുരുമുളകുമായി കൂട്ടിക്കലർത്തി ഇന്ത്യൻ കുരുമുളക് വിപണിയിൽ പ്രതിസന്ധി നേരിടുകയാണ് ‘
600 -620 രൂപാ വിലയുണ്ടായിരുന്ന കുരുമുളക് വിളവെടുപ്പ് സമയമായപ്പോൾ 540ലേക്ക് കൂപ്പ കുട്ടിയിട്ടും സർക്കാർ വിപണിയിൽ ഇടപെടുവാൻ തയ്യാറാകുന്നില്ല.
സർക്കാർ കുരുമുളക് സംഭരിച്ചു കൊണ്ട് കൃഷിക്കാർക്ക് ഈ കാർഷിക മേഖലയിൽ പിടിച്ചുനിൽക്കാൻ ഉള്ള സ്ഥിതി ഉണ്ടാക്കണമെന്നാണ്
കർഷക കോൺഗ്രസ് ആവശ്യപ്പെടുന്നത്.
കുരുമുളക് ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വില കുറയുമ്പോഴും ബാങ്കുകൾ നോട്ടീസുമായി കൃഷിക്കാരുടെ പടിവാതിൽ നിൽക്കുകയാണ് .
ബാങ്ക് ബാധ്യതകൾ തീർക്കുവാൻ കുരുമുളക് അടക്കമുള്ള വിളകൾ വിറ്റ്പണം അടയ്ക്കാൻ ശ്രമിച്ചാലും നടക്കാത്ത സാഹചര്യത്തിലേക്കാണ് ഇന്ന് കുരുമുളക് കൃഷിക്കാർ നിൽക്കുന്നത് .
കുരുമുളക് കൃഷിക്കാരുടെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ അടിയന്തരമായി ഇടപെടണമെന്നും കർഷകോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ൻ്റ് അജയ് കളത്തൂകുന്നേൽ ആവശ്യപ്പെട്ടു.