അതിരപ്പിള്ളിയിൽ കാട്ടാന ചരിഞ്ഞു; വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത്
തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ചരിഞ്ഞു. വെറ്റിലപ്പാറ ഒമ്പതാം ബ്ലോക്കിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. റബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. 10 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്. മറ്റൊരു ബ്ലോക്കിൽ കഴിഞ്ഞ ദിവസവും ഒരു കാട്ടാന ചരിഞ്ഞിരുന്നു.
അതേസമയം മാനന്തവാടിയിൽ നിന്ന് പിടൂകൂടിയ തണ്ണിർക്കൊമ്പന്‍ രാവിലെ ചരിഞ്ഞു. ഇന്ന് ബന്ദിപ്പൂരിൽ വെച്ചാണ് ആന ചരിഞ്ഞത്.കര്‍ണാടക വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെ രണ്ട് തവണ ആനയെ മയക്കുവെടി വെച്ചിരുന്നു. നടുക്കമുണ്ടാക്കുന്ന വാര്‍ത്തയെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.
ഇരു സംസ്ഥാനങ്ങളും സംയുക്തമായി പോസ്റ്റുമോർട്ടം നടത്തുമെന്നും മരണകാരണം വിദഗഗ്ദ സംഘം പരിശോധിക്കുമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു മന്ത്രി പറഞ്ഞു.ഇന്നലെയാണ് മാനന്തവാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു പിടികൂടിയത്. 17 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തണ്ണീർ കൊമ്പനെ തളച്ചത്.