എൽ കെ അഡ്വാനിക്ക് ഭാരത് രത്ന; അഭിനന്ദിച്ച് പ്രധാനമന്ത്രി


ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ. അദ്വാനിക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി അദ്വാനിയെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. 96ാം വയസ്സിലാണ് പരോമന്നത സിവിലിയൻ ബഹുമതി അഡ്വാനിയെ തേടിയെത്തുന്നത്.
എൽ.കെ അദ്വാനിജിക്ക് ഭാരതരത്‌ന നൽകി ആദരിക്കുന്ന കാര്യം അറിയിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ഈ ബഹുമതിയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായ, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സ്മാരകമാണ്. താഴേത്തട്ടിൽ പ്രവർത്തിച്ചു തുടങ്ങി നമ്മുടെ ഉപപ്രധാനമന്ത്രി എന്ന നിലയിൽ രാഷ്ട്രത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിൻ്റേത്. അദ്ദേഹത്തിൻ്റെ പാർലമെൻ്ററി ഇടപെടലുകൾ എല്ലായ്പ്പോഴും മാതൃകാപരമാണ് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.