Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ കാൽവരിമൗണ്ടിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിൻ്റെ സംസ്കാരം നടത്തി
കാൽവരിമൗണ്ടിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിൻ്റെ സംസ്കാരം നടത്തി
കട്ടപ്പന : സമീപവാസിയുടെ പുരയിടത്തിലെ കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കാല്‍വരിമൗണ്ട് താഴത്തുവീട്ടില്‍ ടി വി രമേശ്(37) ആണ് മരിച്ചത്. വ്യാഴം രാത്രി 7.30 ഓടെയാണ് മൃതദേഹം കണ്ടത്. അയല്‍വാസിയുടെ പുരയിടത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന രമേശ്, കുളം വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീണതാകാമെന്നാണ് നിഗമനം. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും തിരച്ചില്‍ തുടങ്ങി. കുളത്തിന്റെ കരയില്‍ വസ്ത്രവും ഫോണും കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ കുളത്തില്‍ 15 അടിയിലേറെ വെള്ളമുണ്ട്. അഗ്‌നിരക്ഷാസേന എത്തി മൃതദേഹം പുറത്തെടുത്തു. തങ്കമണി പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.