Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി മുരിക്കാശ്ശേരി സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനി മംഗലാപുരത്ത് കുഴഞ്ഞുവീണു മരിച്ചു
ഇടുക്കി മുരിക്കാശ്ശേരി സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനി മംഗലാപുരത്ത് കുഴഞ്ഞുവീണു മരിച്ചു.
മംഗലാപുരം/ ഇടുക്കി. ഇടുക്കി മുരിക്കാശ്ശേരിയിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർത്ഥിനി മംഗലാപുരത്ത് കുഴഞ്ഞുവീണു മരിച്ചു.മുരിക്കാശ്ശേരി മൂന്നാം ബ്ലോക്ക് ചേലമനയിൽ ജോണിയുടെ മകൾ ചിപ്പി ജോണി ( 23) അണ് മരിച്ചത്.
രാവിലെ ഹോസ്റ്റലിൽ നിന്നും ക്യാൻറീനിലേക്ക് ഭക്ഷണം കഴിക്കാൻ പോകുന്ന വഴി കുഴഞ്ഞു വീഴുകയായിരുന്നു.
ഉടനെ സമീപത്തേ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബാംഗങ്ങളും ബന്ധുക്കളും മംഗലാപുരത്തേക്ക് തിരിച്ചു.