Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ബസിനുള്ളില്‍ യുവതിയെ കയറിപ്പിടിച്ചു: മുരുക്കടി സ്വദേശി അറസ്റ്റില്‍
ഇടുക്കി: സ്വകാര്യ ബസില്‍ യാത്ര ചെയ്യവെ യുവതി കയറിപ്പിടിച്ച യുവാവിനെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു. കുമളി മുരുക്കടി പൂവത്തുംതൊട്ടിയില്‍ സജോ(43) യാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ യാത്ര ചെയ്യവെ യുവതിയെ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു. യുവതി ബഹളമുണ്ടാക്കിയതോടെ ഇയാളെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്നുതടഞ്ഞുവച്ച ശേഷം വണ്ടന്‍മേട് പൊലീസിന് കൈമാറി. യുവതിയുടെ പരാതിയില്‍ കേസെടുത്തശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു