സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചില്ലേയെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്‍


കേരളത്തിലെ റെയില്‍വെ വികസനത്തിന് 2,744 കോടിരൂപ വകയിരുത്തിയതായി മന്ത്രി വ്യക്തമാക്കി. ശബരിറെയിലിന് മികച്ച പദ്ധതി തയാറാകുന്നു. റെയില്‍വെ വികസനകാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വേണ്ടത്ര താല്‍പര്യം കാട്ടുന്നില്ലെന്നും അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി.
സില്‍വര്‍ ലൈന്‍ ഇപ്പോഴും വിട്ടില്ലേയെന്ന് റെയില്‍വെ മന്ത്രിയുടെ പരിഹാസം. പമ്പയുടെ ഏറ്റവും അടുത്തെത്തുന്ന പദ്ധതിയാണ് ശബരിപാതയുെടെ കാര്യത്തില്‍ ആലോചിക്കുന്നത്. രണ്ട് അലൈന്‍മെന്‍റുകളാണ് പരിഗണനയിലുള്ളത്. റയില്‍ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട താല്‍പര്യം കാട്ടുന്നില്ലെന്നും വിമര്‍ശനം. വളവുകള്‍ നിവര്‍ത്തുന്നതിലടക്കം ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സര്‍ക്കാരിന്‍റെ ക്രിയാത്മക ഇടപെടല്‍ ഉണ്ടാവണം. യുപിഎ കാലത്തേക്കാള്‍ ഏഴുമടങ്ങ് അധികവിഹിതമാണ് മോദിസര്‍ക്കാര്‍ കേരളത്തിന്‍റെ റെയില്‍വെ വികസനത്തിന് നല്‍കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കവച് പദ്ധതിയുടെ പുതുക്കിയ പതിപ്പ് ഉടനുണ്ടാവുമെന്നും റെയില്‍വെ മന്ത്രി അറിയിച്ചു.