കുടുംബശ്രീ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ജലനിധിയുടെ നിര്‍വ്വഹണ സഹായ ഏജന്‍സിയായി വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലുള്ളവര്‍ക്ക ശുദ്ധജലം എത്തിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനും വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു.
(1) ടീം ലീഡര്‍ (രണ്ട് പഞ്ചായത്തിന് ഒരാള്‍)- എം.എസ്.ഡബ്യൂ/എം.എ. സോഷ്യോളജി, റൂറല്‍ ഡെവലപ്മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ടൂവിലര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം- ഒഴിവുകളുടെ എണ്ണം- 8,
പഞ്ചായത്ത് പ്രവര്‍ത്തന പരിധി – 1. മൂന്നാര്‍, മാങ്കുളം 2.ഉടുമ്പന്‍ചോല, കരുണാപുരം, 3.പള്ളിവാസല്‍, സേനാപതി 4.ദേവികുളം, വട്ടവട 5.ഏലപ്പാറ, പീരുമേട്, 6.കാന്തല്ലൂര്‍, മറയൂര്‍, 7.പാമ്പാടുംപാറ, വണ്‍ന്‍മേട്, 8.കുമളി, വണ്ടിപ്പെരിയാര്‍
(2). കമ്മ്യൂണിറ്റി എഞ്ചിനിയര്‍- ഡിപ്ലോമ/ഡിഗ്രി ഇന്‍ സിവില്‍ എഞ്ചിനിയറിംഗ്, റൂറല്‍ ഡെവലപ്മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ടൂവിലര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഒഴിവുകളുടെ എണ്ണം – 16
(3) കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ – ഡിഗ്രി, റൂറല്‍ ഡെവലപ്മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍ ആയിരിക്കണം. അതത് പഞ്ചായത്തുകാര്‍ക്ക് മുന്‍ഗണന. ഒഴിവുകളുടെ എണ്ണം – 16
അപേക്ഷ അയക്കേണ്‍ണ്ട അവസാന തീയതി ജൂണ്‍ 25. അപേക്ഷകള്‍ ബയോഡാറ്റാ സഹിതം [email protected] എന്ന മെയിലേയ്ക്കോ അല്ലെങ്കില്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി, പിന്‍-685603 (ഫോണ്‍ നമ്പര്‍ – 04862 233106, 232223)എന്ന വിലാസത്തിലോ അയക്കണം.