Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ഓസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂളിലേ ആദ്യ ബാച്ചിൻ്റെ സൗഹൃദ സംഗമം നടന്നു


സ്കൂൾ മാനേജർ
ഫാ.ജോസ് മാത്യു പറപ്പള്ളിൽ ഉദ്ഘാടനം ചെയ്തു.
48 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഓശാനം ഇംഗ്ലീഷ് മീഡിയം സ്കൂളിലേ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചത്.
1976 ൽ രൂപീകൃതമായ ഓസ്സാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഒന്നാംക്ലാസ്സും അഞ്ചാംക്ലാസ്സും മാത്രമാണ് ഉണ്ടായി
രുന്നത്.
സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി ആയിരുന്ന ജേക്കബ് അയിലൂപറമ്പിൽ ആയിരുന്നു അന്ന് സ്കൂൾ മാനേജർ. ഫാ.ജോസഫ് മടക്കക്കുഴി ഹെഡ്മാസ്റ്ററും ആലീസ് ഡൊമിനിക്ക് ക്ലാസ് അധ്യാപികയുമായിരുന്നു.
40 ഓളം സഹപാഠികളും അവരുടെ കുടുംബവും സംഗമത്തിൽ പങ്കെടുത്തു.
സണ്ണി പാറക്കണ്ടം അധ്യക്ഷത വഹിച്ച യോഗത്തിൽ ഓശാനം സ്കൂൾ വൈസ് പ്രിൻസിപ്പാൾ ജോസ് വർഗീസ്, ജോളിയമ്മ മാത്യു, സെബാസ്റ്റ്യൻ കെ.വി., ജോർജ്കുട്ടി തോണക്കര തുടങ്ങിയവർ സംസാരിച്ചു